ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ രണ്ടുപേര്‍ ചേര്‍ന്ന് തോക്കുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത് യുപി പോലീസ്. ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേക്ക് മുറിച്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഷാനവാസ് എന്നയാളുടെ ജന്മദിനാഘോഷമാണ് നടന്നത്. ഇയാളും സുഹൃത്ത് ഷാക്കിബുമാണ് തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചത്.
കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും ലോക്കല്‍ പൊലീസ് വ്യക്തമാക്കി. 20 സെക്കന്‍ഡുള്ള വിഡിയോയില്‍ രണ്ട് പേര് ചേര്‍ന്ന് കേക്ക് മുറിക്കുന്നത് വ്യക്തമായി കാണാം. വളരെയധികം ബഹളത്തിനിടയില്‍ ആള്‍ക്കൂട്ടം ചേര്‍ന്നാണ് കേക്ക് മുറിക്കല്‍ ആഘോഷം നടത്തിയത്.