ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ബള്ളി- ധാർവാഡ് ബൈപാസ് റോഡിലായിരുന്നു അപകടം.
10 സ്ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ആറുപേരെ ഹുബ്ലിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
അവധിക്കാലം ആഘോഷിക്കാനായി ഗോവയിലേക്ക് വനിത ക്ലബിലെ അംഗങ്ങളുമായി പോയ മിനിബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.