ന്യൂ ഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്ബത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു.
കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിങ് മന് അറിയിച്ചു. സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ചകള്‍ക്ക് ഒരു ദിവസം ബാക്കി നില്കെയാണ് രാജി. ഭാരതീയ കിസാന്‍ യൂണിയന്, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിംഗ് മന്. കര്ഷകന് എന്ന നിലയിലും യൂണിയന് നേതാവെന്ന നിലയിലും പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും ഇതിനായി ഏത് സ്ഥാനത്ത് നിന്നും പിന്മാറാന് താന്‍ തയാറാണെന്നും ഭൂപീന്ദര്‍ സിംഗ് മന് പ്രസ്താവനയിലൂടെ അറിയിച്ചു.
ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരും സുപ്രീം കോടതി രൂപീകരിച്ച സമിതിയില്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി രൂപീകരിച്ച സമതിയുമായി സഹകരിക്കില്ലെന്നും നിയമം പിന്‍ലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നുനാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തില്‍ ചേരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിന്മാറുന്നത്.