ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമവും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും വിദഗ്ധ സമിതിയുള്ളവരില് മൂന്ന് പേര് നിയമത്തെ പിന്തുണയ്ക്കുന്നവരെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
ജനാധിപത്യ വിരുദ്ധ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ നിലപാടെന്നും മന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നിയമം സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി നാലംഗ സമിതി രൂപീകരിക്കും. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും സമിതി പരിശോധിക്കും.
ഭാരതീയ കിസാന്‍ യൂണിയന് അധ്യക്ഷന്‍ ജിതേന്ദര്‍ സിംഗ് മന്, ഇന്റര്‍നാഷണല്‍ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാര്‍ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനില്‍ ധന്‍വാദ് എന്നിവരാണ് കമ്മറ്റിയില്‍ ഉള്ളത്. ഈ സമിതിയാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുക.