ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഒന്‍പത് കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,51,981 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,85,284 പേര് മരിച്ചു. ഒരു കോടി മുപ്പത്തിയാറ് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 1,04,79,913 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 2,13,504 പേരാണ് ചികിത്സയിലുള്ളത്. 1,51,364 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,01,10,710 ആയി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേര് മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടി.