ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 19,20,357 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി മുപ്പത്തിയൊമ്ബത് ലക്ഷം ആയി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി ഇരുപത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.77 ലക്ഷം പേര് മരിച്ചു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി മുപ്പത്തിരണ്ട്് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,04,13,417 കോടിയോടടുത്തു. ആകെ മരണം 1.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. നിലവില്‍ രാജ്യത്ത് 2,25,449 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷം കടന്നു. രണ്ട് ലക്ഷം പേര് മരിച്ചു. എഴുപത്തിയൊന്ന് ലക്ഷം പേര് രോഗമുക്തി നേടി.