കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. കണ്ടംകുന്ന് ചമ്മനാപ്പറമ്ബില് സി.ജി.ശശികുമാറാണ് അറസ്റ്റിലായത്. 2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു.
കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയാണ് കൗൺസിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.