ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് കോടി അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 18,74,307 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.65 ലക്ഷം പേര് മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,03,75,478 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 2,24,557 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 1,50,151 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. അതിനിടെ ഇന്ത്യയില്‍ ജനിതകമാറ്റം വന്ന രോഗബാധിതരുടെ എണ്ണം 38 ആയി.
ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയെട്ട് ലക്ഷം കടന്നു. 1,97,777 പേര് മരിച്ചു. അറുപത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ തുടര്‍ന്ന് ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.