കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ തിയേറ്ററുകൾ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിയേറ്ററുടമകള്‍ യോഗം ചേരും. ഫിയോക്, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്, എക്സിബിറ്റേഴ്സ് ഫെഡറേഷന് എന്നീ മൂന്ന് സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ച നടത്തും.
ചലച്ചിത്ര മേഖലക്ക് സഹായ പാക്കേജ്, വൈദ്യുതി ഫിക്സഡ് ചാര്‍ജ് – വിനോദ നികുതി എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായിട്ടില്ല. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം ആരംഭിക്കേണ്ടെന്നാണ് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളുടെയും നിലപാട്.
നാളെ ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്. 13-ാം തീയതി റിലീസ് ചെയ്യുന്ന വിജയ്യുടെ തമിഴ് ചിത്രം മാസ്റ്റേഴ്സാകും കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. അതിന് മുന്നേ ഒരു തീരുമാനത്തിൽ എത്താനാണ് തിയേറ്റർ ഉടമകളുടെ ശ്രമം.