ചെന്നൈ: ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് കോവിഡ്. ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ ജീവനക്കാര്‍ ഉള്‍പ്പെടെ 85 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹോട്ടല്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
ഹോട്ടലില്‍നിന്ന് ആകെ 609 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 85 പേരും പോസിറ്റീവായി.
ഡിസംബർ 15ന് ഹോട്ടലിലെ ഒരു ഷെഫിനാണ് ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31നും ഇക്കൊല്ലം ജനുവരി ഒന്നിനും യഥാക്രമം 16, 13 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങലെല്ലാം അനുസരിച്ചാണ് ഹോട്ടലിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വാർത്താകുറിപ്പിലൂടെ ഹോട്ടൽ അറിയിച്ചു.