കാന്‍ബറ: ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തി ഓസ്ട്രേലിയ. അഡ്വാന്‍സ് ഓസ്ട്രേലിയ ഫെയര്‍ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 60,000 വര്‍ഷത്തിലേറെ പഴക്കമുള്ള ഓസ്ട്രേലിയന്‍ മനുഷ്യ ചരിത്രം തമസ്കരിക്കുകയാണെന്ന് ആരോപണമുയർന്നിരുന്ന വാക്കാണ് മാറ്റിയത്.
ഓസ്ട്രേലിയൻ ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയത്. “For we are young and free” എന്ന വരി, “For we are one and free” എന്നാക്കി മാറ്റുകയാണ്. ആധുനിക ഓസ്ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അര്‍ത്ഥത്തിലായിരുന്നു 1878ല്‍ ഈ ഗാനം രചിച്ചത്. പീറ്റര്‍ ഡോഡ്സ് മക്കോര്‍മിക്ക് ഈ ഗാനം എഴുതിയത്.
143 വര്‍ഷങ്ങള്‍ക്ക് മുൻപ് രചിച്ച ഈ ഗാനം, ഓസ്ട്രേലിയയുടെ ചരിത്രവും സംസ്കാരവും പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസന് പ്രഖ്യാപിച്ചു.