ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2021 ജനുവരി 10 വരെയാണ് നീട്ടിയത്. ഡിസംബര്‍ 31 ആയിരുന്നു അവസാന തീയതി. കമ്പനികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ഫെബ്രുവരി 15ലേക്ക് നീട്ടി.
ഐടിആര്‍-1, ഐടിആര്‍-4 എന്നീ ഫോമുകളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഇളവ്. വിവിധ് സേ വിശ്വാസ് സ്കീം പ്രകാരം നികുതി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28വരെയാണ് ജിഎസ്ടി റിട്ടേണ്‍സ് നീട്ടിയത്.
കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ടാമത്തെ തവണയാണ് തീയതി നീട്ടുന്നത്.