ചെന്നൈ: തെന്നിന്ത്യന്‍ നടന് ആര്യയ്ക്ക് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ‘എനിമി’ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന് വിശാലും ആ രംഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു- ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്കുശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം.
ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം നടക്കുന്നത്.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എനിമി. മൃണാളിനി രവി നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.