രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും

ചെന്നൈ: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും. ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സഹോദരന്‍ സത്യനാരായണ വ്യക്തമാക്കി.

രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും സഹോദരന്‍ പറഞ്ഞു. ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായിരിക്കും തീരുമാനം ഉണ്ടാകുക.