തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. വട്ടേക്കാട് സ്വദേശി വിവേകിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.