ഇറ്റാനഗര്‍: നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് തിരിച്ചടി. അരുണാചലില്‍ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയിലെ ജെഡിയുവിന്റെ അംഗബലം ഒന്നായി ചുരുങ്ങി. അതേസമയം, പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ബിജെപിയുടെ അംഗബലം 48 ആയി ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. കൂടാതെ പേമ ഖണ്ഡു സര്‍ക്കാരിനുള്ള ജനങ്ങളുടെ മികച്ച പിന്തുണയും ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.