ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴരക്കോടി പിന്നിട്ടു. 16,91,772 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു.
രോഗ ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവര 18,077,768 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 323,401പേര് മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടികവിഞ്ഞു. മരണം 1.45 ലക്ഷവും പിന്നിട്ടു. രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,06,465 പേരാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ബ്രസീലാണ്. രാജ്യത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്.