അബുദാബി: യുഎഇയിലെ പള്ളികളില്‍ ഇന്നലെ മഴക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. ജുമുഅക്ക് തൊട്ടുമുമ്പാണ് മഴക്കായുള്ള നമസ്കാരവും പ്രാര്‍ഥനയും നടന്നത്. ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിർദേശപ്രകാരമാണ്പള്ളികളില് ജുമുഅക്ക് പത്തുമിനിറ്റ് മുമ്പ് സ്വലാത്ത് അല്‍ ഇസ്തിസ്ഖ എന്ന നമസ്കാരം നടന്നത്.