ന്യൂഡൽഹി: ദീർഘകാലത്തെ പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിന് ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതി ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം കേസുകൾ നിയമം ദുരുപയോഗം ചെയ്യുന്നത് കൂടി വരികയാണെന്നും ജസ്റ്റിസ് വിഭു ബഖ്രു അഭിപ്രായപ്പെട്ടു. ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം
വിവാഹ വാഗ്ദാനം നൽകി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാൾക്കെതിരെയാണ് ഡൽഹി സ്വദേശി ഹർജി സമർപ്പിച്ചത്. ഇത്തരത്തിൽ വിവാഹ വാഗ്ദാനം നല്കിയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചില സാഹചര്യങ്ങളിൽ, വിവാഹ വാഗ്ദാനം ഒരു കക്ഷിയെ ലൈംഗിക ബന്ധം സ്ഥാപിക്കാൻ സമ്മതിക്കാൻ പ്രേരിപ്പിച്ചേക്കാം. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങൾ കാരണം പിരിയുന്നവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുകയാണെന്നും കോടതി നിരീക്ഷിച്ചു.