അബുദാബി: യുഎഇയില്‍ 1092 പുതിയ കോവിഡ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 670 പേര് രോഗമുക്തി നേടി.
98,562 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,86,041 ആയി. ഇവരില്‍ 1,64,349 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 618 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ 21,074 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്. 1.85 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതിനോടകം യുഎഇയില്‍ നടത്തിയിട്ടുണ്ട്.