തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് കടത്താനായിരുന്ന ശ്രമം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂർ സ്വദേശി രാജീവിന്റെ കയ്യിൽ നിന്നാണ് പണവും രേഖകളില്ലാത്ത സ്വർണാഭരണങ്ങളും പിടികൂടിയത്.
പണവും 38 ഗ്രാം സ്വർണവും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.