കൊച്ചി: തുടർച്ചയായ മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ ഉയർന്നു 4600 രൂപയായി. പവന് 80 രൂപകൂടി 36,800 രൂപയുമായി.
വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തൊട്ടുമുന്‍പുള്ള രണ്ടു ദിവസത്തിനിടെ ഗ്രാമിന് 70 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോർഡ് നിലവാരം.