ടൊറാന്റോ: ഫൈസര്‍ വാക്സീന് അനുമതി കൊടുത്തതിന്റെ പിന്നാലെ മൊഡേണ വികസിപ്പിച്ച വാക്സീനും അനുമതി നല്‍കാനൊരുങ്ങി കാനഡ. മൊഡേണ വാക്സീന്റെ 40 മില്യണ്‍ ഡോസുകള്‍ക്കാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഫൈസര്‍ വാക്സീന് തിങ്കളാഴ്ച രാജ്യത്തെത്തുകയും വിതരണം ആരംഭിക്കുകയും ചെയ്യും. 2,49,000 ഡോസുകളാണ് ആദ്യഘട്ടത്തില്‍ കാനഡയില്‍ എത്തുന്നത്.
പൗരന്മാര്ക്കെല്ലാം വാക്സിന് സൗജന്യമായാവും ലഭ്യമാക്കുക. മൊഡേണയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടന്‍ അവരുടെ വാക്സിന് അനുമതി നല്‍കുമെന്നും ഹെല്‍ത്ത് കാനഡ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സുപ്രിയ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ആഴ്ച കാനഡക്കാര്‍ക്ക് സുപ്രധാനമാണെന്നും വാക്സീന് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയാണെന്നും ഫെഡറല്‍ മിനിസ്റ്റര്‍ ആനിത ആനന്ദ് പറഞ്ഞു.
കോവിഡ് രണ്ടാം ഘട്ട വ്യാപനമായതോടെ വാക്സീന് ഉടനെ എത്തിക്കാനാണ് കാനഡ ശ്രമിക്കുന്നത്.
13,109 പേര് കാനഡയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 11 ദിവസത്തിനിടെ ആയിരത്തിലധികം പേര്‍ക്കുകൂടി കോവിഡ് ബാധിച്ചതോടെ കാനഡയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,41,705 ആയി ഉയര്‍ന്നിട്ടുണ്ട്.