പാരിസ്: ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാന്‍സ്. ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറുമാണ് പിഴ ചുമത്തിയത്. ഗൂഗിളിനെതിരെ മൂന്ന് നിയമ ലംഘനങ്ങളും ആമസോണിന് രണ്ട് ലംഘനങ്ങളും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് പിഴ ചുമത്തിയത്. വെബ്സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതും ഇതേക്കുറിച്ച് കമ്പനികള്‍ നല്കിയ വിവരങ്ങളും വിശദമല്ലാത്ത സാഹചര്യത്തിലാണ് ഫ്രാന്‍സിലെ ഐടി നിയമം പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില നിയമം അനുസരിച്ച് ഉപയോക്താക്കളുടെ അനുമതിയില്ലാതെ കുക്കീസ് വീഴാന്‍ പാടില്ല.