ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.
സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, റിട്ടേണ്‍ ടിക്കറ്റ് തുടങ്ങിയ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായായിരിക്കും പ്രവേശനം.
വിനോദസഞ്ചാര മേഖലയെ സഹായിക്കാനും രാജ്യത്തെ സമ്ബദ്വ്യവസ്ഥ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഇറാന്, ലെബനന്, ജോര്‍ദാന്‍, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ, ഭൂട്ടാന്, തായ്ലന്ഡ്, താജിക്കിസ്ഥാന്‍, മക്കാവു എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.
നിലവില്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് മാത്രമാണ് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇതാണ് 103 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഹോട്ടലുകളും ട്രാവല്‍ കമ്ബനികളും ക്രമീകരിച്ച യാത്രകള്‍ക്ക് എത്തുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.