ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍ക്കണ്ട് കമ്ബനി വികസിപ്പിച്ചെടുത്ത ആളില്ലാ പരീക്ഷണ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് എഫ് എന്‍ 8 ആണ് പൊട്ടിത്തെറിച്ചത്.
വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത ഭൂരം പോയശേഷം മുന്‍കൂട്ടി നിശ്ചിച്ച പ്രകാരം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.വിക്ഷേപണസ്ഥലത്തുനിന്ന് എട്ടുമൈല്‍ ഉയരത്തിലെത്തിയശേഷമാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്.16 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു റോക്കറ്റിന്.
തിരിച്ചിറങ്ങുന്നതിന്റെ വേഗത കൂടിയതും അധിക സമര്‍ദ്ദവുമാണ് പൊട്ടിത്തെറിക്ക് ഇടയാക്കിതെന്നാണ് ഔദ്യോഗിക വിശദീകരണം.