ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. മൂന്നാം ഘട്ടം പരീക്ഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ഉപയോഗിക്കാനുള്ള അനുമതി തേടിയാണ് ഭാരത് ബയോടെക്ക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.
ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്സിനുളും മരുന്നുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കുക. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ അവരുടെ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് കമ്പനികളും നല്കിയ അപേക്ഷയില്‍ ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക്ക് വികസിപ്പിച്ച പ്രതിരോധ വാക്സിനാണ് കോവാക്സിന്. നിലവില്‍ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഭാരത് ബയോടെക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.