മുംബൈ: റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും.
തുടര്‍ച്ചയായി മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പണനയം, നിരക്കുകള്‍ മാറ്റം വരുത്താതെ പ്രഖ്യാപിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതാണ് അടിസ്ഥാന നിരക്കുകള്‍ മാറ്റം വരുത്താത്തിന് കാരണമായത്.
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപി -7.5 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. നേരത്തെ -9.5 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.