കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെതിരെ ഗുണ്ടാ ആക്രമണം. കൊയിലാണ്ടി കാവുംപട്ടം സ്വദേശി മുഹമ്മദ് സാലിഖിന് നേരെയാണ് വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണമുണ്ടായത്.
ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിർപ്പിന്റെ പശ്ചാത്തലത്തിൽ റജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ബന്ധം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ ഒത്തുതീര്‍പ്പിനൊടുവില്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നിട് വീട്ടുകാര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് നിക്കാഹിനായി വരന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളമായി എത്തിയ സംഘം പട്ടാപകല്‍ അക്രമിച്ചത്. ഇതിന് പിന്നില്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരാണെന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. പൊലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ഏറ്റുമുട്ടിയതിന് ഇവര്‍ക്കെതിരെ കേസുണ്ട്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.