ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷക പ്രക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയിലാണ് യോഗം നടക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കര്‍ഷകരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരം ബുരാഡിയിലേക്ക് മാറ്റാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സമരവേദി മാറ്റണമെന്ന അഭ്യര്‍ഥന കര്‍ഷക സംഘടനകള്‍ തള്ളുകയാണുണ്ടായത്. തൊട്ടുപിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.
അതിനിടെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തില്‍ ആവര്‍ത്തിച്ചിരുന്നു. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വാതിലുകളും അവസരങ്ങളും തുറന്നു നല്‍കും. പുതിയ അവകാശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.