കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 77 ലക്ഷത്തിെന്റ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിരൂര്‍ സ്വദേശി ഉനൈസില്‍ (25) നിന്നാണ് 1600 ഗ്രാം സ്വര്‍ണം പിടിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിെന്റ ബാറ്ററിക്കകത്ത് വെള്ളനിറം പൂശിയ നിലയില്‍ സ്വര്‍ണ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
കഴിഞ്ഞദിവസം ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരില്‍ എത്തിയത്.
ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണിെന്റ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവന്, തോമസ് വര്‍ഗീസ്, ഉമാദേവി, ഇന്‍സ്പെക്ടര്‍മാരായ സൗരഭ് കുമാര്‍, ശിവാനി, ടി.എസ്. അഭിലാഷ്, ഹെഡ് ഹവില്‍ദാര്‍മാരായ അബ്ദുല്‍ ഗഫൂര്‍, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.