ടെഹ്റാന്: ഇറാനില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇറാന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആണവായുധ പദ്ധതികളുടെ തലവനുമായ മൊഹ്സെന്‍ ഫക്രിസാദെയാണ് കൊല്ലപ്പെട്ടത് .
വൈകിട്ടോടെ മൊഹ്സെന്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.