ബെംഗളൂരു: .ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സ്ഥാപകനും ആദ്യത്തെ സി ഇ ഒ യുമായിരുന്നു ഫകീര്‍ ചന്ദ് കോലി അന്തരിച്ചു.96 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം .
ടാറ്റ എല്‍ക്സി ഇന്ത്യ ലിമിറ്റഡ്, ഡബ്ല്യുടിഐ അഡ്വാന്‍സ്ഡ് ടെക്നോളജി ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനായും ടാറ്റ സണ്‍സ് ലിമിറ്റഡ്, ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എയര്‍ലൈന്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്‍സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ യൂനിസിസ് ലിമിറ്റഡ്, ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് സിംഗപ്പൂര്‍, ഇന്‍വെസ്റ്റര്‍ സര്‍വീസസ്, ഇന്ത്യ ലിമിറ്റഡ്, ത്രിവേണി എഞ്ചിനീയറിംഗ് വര്‍ക്ക്സ്, അബാക്കസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ്, ടാറ്റ ഇലക്ട്രിക് കമ്പനി, ടാറ്റ ഹണിവെല്‍ ലിമിറ്റഡ്, ബ്രാഡ്മ ഓഫ് ഇന്ത്യ ലിമിറ്റഡ്, എയര്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡ് ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടിസിഎസിനെ ഇന്ന് കാണുന്ന നിലയില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ഫകീര്‍ ചന്ദ് കോലിയെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ കമ്പനിക്കെന്നും മുതല്കൂട്ടായിരുന്നെന്നും ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാടാ അറിയിച്ചു . ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കായി ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ദര്‍ശകനെന്ന ബഹുമതിയും കോലിക്ക് സ്വന്തമായിരുന്നു.