തൃശൂര്‍: ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണ്‍(22) ആണ് മരിച്ചത്. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
പതിനാലു വയസുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാള്‍ റിമാന്‍ഡിലായത്.
ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു. ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.