കൊച്ചി: ഐജി പി. വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍. രാജസ്ഥാന് സ്വദേശിയായ പതിനേഴുകാരനെയാണ് കേരള പോലീസിന്റെ സൈബര്‍ സംഘം പിടികൂടിയത്.
പി. വിജയന്റെ ചിത്രം ഉള്‍പ്പെടെ പ്രൊഫൈലായി നല്കി പണം തട്ടാനാണ് ശ്രമം നടന്നത്. പണം ആവശ്യപ്പെട്ട് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
ഒരു മാസം മുമ്ബാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്.
ഐ.ജി പി വിജയനടക്കം സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നിരവധി പേരുടെ പണമാണ് ഈ പതിനേഴുകാരന് തട്ടിയെടുത്തത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ട് രാജസ്ഥാന സ്വദേശികളെയും സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരാണ് പിടിയിലായത്.