ലണ്ടണ്‍: ലോക്ക്ഡൗണില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിന് യുവതിക്ക് 27 ലക്ഷം പിഴ വിധിച്ചു. സിനീദ് ക്വിന്‍ എന്ന 29കാരിക്കാണ് പിഴ വിധിച്ചത്.
ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഓക്കന്‍ഷോയിലാണ് സംഭവം. നവംബര്‍ മാസം മുതല്‍ സലോണ്‍ അടച്ചിടണമെന്ന അധികൃതരുടെ നിര്‍ദ്ദേശം യുവതി പാലിച്ചിരുന്നില്ല. തുടര്‍ച്ചയായി പിഴയിട്ട ശേഷവും യുവതി സലോണ്‍ അടക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് 27 ലക്ഷം രൂപ പിഴയിട്ടത്.
മാഗ്നാകാര്‍ട്ടയിലെ ചില ഉദ്ധരണികള്‍ ചൂണ്ടിക്കാണിച്ചാണ് യുവതി സലോണ്‍ അടയ്ക്കാന്‍ തയ്യാറാവാത്തത്. നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മാഗ്നാകാര്‍ട്ടയിലെ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള സാദ്ധ്യത ഉയര്‍ത്തിക്കാണിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം. 27 ലക്ഷം പിഴ ലഭിച്ച ശേഷവും കടയടക്കാന്‍ തയ്യാറല്ലെന്ന് പ്രതികരിച്ച യുവതി പിഴയടക്കില്ലെന്നും വിശദമാക്കി.