ഇനിമുതല്‍ ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. ജിമെയില്‍, ഡ്രൈവ് എന്നിവയിലെ പോളിസിയില്‍ മാറ്റം വരുത്തിയതിനു പിന്നാലെയാണ് ഗൂഗിള്‍ പേയിലും മാറ്റം കൊണ്ടുവരാന്‍ ഗൂഗിള്‍ തീരുമാനിച്ചത്-ഐഎഎന്‍എസ് റിപ്പോർട്ട്
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാന്‍ ഒന്നുമുതല്‍ മൂന്നുദിവസം വരെ ഇനി സമയമെടുത്തേക്കും.
നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോര്‍ട്ടലിലും സേവനവും ലഭ്യമാണ്. എന്നാല്‍, ഈ വര്‍ഷാവസാനം വരെ മാത്രമായിരിക്കും ഈ സൈറ്റ് പ്രവര്‍ത്തിക്കുക.
അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. ‘2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക’ എന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.