ബംഗളൂരു: ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കും.
അതേസമയം, എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെയുളള ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി ഇന്നലെ തളളിയിരുന്നു. ഇഡിയുടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തളളിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്.
ബിനീഷിന്റെ ബിനാമികളെന്ന് കരുതുന്നവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇഡി. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ബിനീഷുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ എസ്. അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.