തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി.
കോവിഡ് വ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല