സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് വിലയില്‍ ഇടിവുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയും ഒരു ഗ്രാമിന് 4,620 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. ഔണ്‍സിന് 1,824.84 ഡോളര്‍ ആണ് വില.
ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.