മുംബൈ: വീട്ടില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിെന്റ പേരില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഹാസ്യതാരം ഭാര്‍തി സിങ്ങിനും ഭര്‍ത്താവിനും ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ പറയുന്ന അളവിനേക്കാള്‍ വളരെ കുറച്ചുമാത്രമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തതെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നുമുള്ള അഭിഭാഷകെന്റ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Read also: ലഹരിമരുന്ന് ഉപയോഗം; ഹാസ്യതാരം ഭാര്‍തിസിങ്ങിനെ എന്‍സിബി അറസ്റ്റ് ചെയ്തു
ഭാര്‍തി സിങ്ങിനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 86.5 ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നത്. പിറ്റേന്ന് ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയും പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ നാലു വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് എന്‍സിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണവും.