മസ്കത്ത്: ഒമാനില്‍ പുതുതായി 721 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1380 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 122,081 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 113269 പേര് രോഗമുക്തി നേടി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 863 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.