മുംബൈ: കോവിഡ് സാഹചര്യം ഇ -കൊമേഴ്സ് മേഖലയിൽ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ കൂടാൻ കാരണമായെന്ന് കെപിഎംജി റിപ്പോർട്ട്.കോവിഡ് കാലത്തും കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് പോയ മേഖലയാണ് ഇ. കൊമേഴ്സ് . ബിസിനസുകൾക്കുമായി റിക്രൂട്ട്മെന്റുകൾ നടക്കുന്ന സമയത്ത് പലരും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും, എക്സ്പീരിയൻസിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് മൂലം തൊഴിലില്ലായ്മയിലുണ്ടായ വർധനയും ,ജോലിയുടെ ആവശ്യവും മൂലം തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ചോരാത്ത ജോലിയിലേക്ക് പോലും അപേക്ഷ നൽകാൻ നിർബന്ധിതനാകുന്നു.ഇത് നിർദ്ദിഷ്ഠ ജോലിക്ക് യോഗ്യതയില്ലാത്ത ആൾക്കാരെ നിയമിക്കാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതുകൂടാതെ ഇ-കൊമേഴ്സ് കമ്പനികൾ കുറഞ്ഞത് അഞ്ച് തരത്തിലുള്ള തട്ടിപ്പുകളെങ്കിലും നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ സ്വന്തം ജീവനക്കാർ അല്ലെങ്കിൽ അതിന്റെ കച്ചവടക്കാർ കാണിക്കുന്ന വിൽപ്പനയിലും വിതരണത്തിലുമുള്ള തട്ടിപ്പ് ഇതിൽ ഉൾപ്പെടാം. ലോജിസ്റ്റിക്സ്, വിലവിവരപ്പട്ടിക എന്നിവയിലും തട്ടിപ്പുകളും കാണാൻ കഴിയും. സൈബർ തട്ടിപ്പുകൾ പോലും ഇ-കൊമേഴ്സ് മേഖലയ്ക്ക് വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വമ്പൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് കോവിഡിന് മുമ്പ് ശരിയായ റിക്രൂട്ട്മെന്റ് നടത്താൻ കഴിഞ്ഞുവെന്ന് വ്യവസായികൾ അഭിപ്രായപ്പെടുന്നു എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. എക്സിക്യൂട്ടീവുകൾ വർക്ക് ഫ്രം ഹോം എന്ന രീതി അവലംബിക്കാൻ തുടങ്ങിയതോടെ കമ്പനിയുടെ ചലനങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ സാധിക്കാത്തതും ഇ കൊമേഴ്സ് രംഗത്തെ ബാധിച്ചെന്ന്, വിദഗ്ദ്ധർ പറയുന്നു.