തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ‘വലിമൈ’ ചിത്രത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ബൈക്ക് റേസിങ്ങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം പറ്റിയതെന്നാണ് റിപ്പോര്‍ട്ട് .
ഇതേ തുടര്‍ന്ന് ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. ‘നേര്‍കൊണ്ട പാര്‍വൈ’യ്ക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.