ദീപാവലിയിൽ ഡൽഹി ഹസറത്ത് നിസാമുദ്ദീൻ ദേവാലയം ദീപാലങ്കൃതം. രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരത്തിൻ്റെ ബഹിർസ്ഫുരണമായി പ്രകാശം വാരിവിതറിയ നിസാമുദ്ദീൻ ദർഗ – എഎൻഐ റിപ്പോർട്ട്.
രാജ്യത്തിൻ്റെ ഉത്സവാഘോഷവേളയിൽ ദർഗ സർവ്വരും സന്ദർശിക്കുന്നു. ജാതി-മത അതിർവരമ്പുകളില്ലാതെയുള്ള സന്ദർശനം. മത സൗഹാർദ്ദത്തിൻ്റെ, സാഹോദര്യത്തിൻ്റെ വേദിയായി ചരിത്ര പ്രസിദ്ധ ഹസറത്ത് നിസാമുദ്ദിൻ പള്ളി.
ദീപാവലി നാളിൽ പള്ളിയിൽ മൺചെരാതുകളിൽ തെളിയിക്കപ്പെടുന്ന വെളിച്ചം മതവിഭാഗീയ ഇരട്ടറകളെ പ്രകാശപൂരിതമാക്കുന്നുവെന്ന ഉറച്ച വിശ്വാസത്തിലാണ് നിസാമുദ്ദീൻ ദേവാലയ കമ്മിറ്റി.