ന്യൂഡല്‍ഹി: 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 15 ശതമാനം വര്‍ധന അംഗീകരിക്കുന്ന കരാറില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും വിവിധ തൊഴില്‍ യൂണിയനുകളും ഒപ്പു വെച്ചു.
മുന്‍കാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന വര്‍ധന ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും വിദേശബാങ്കുകളിലേയും ജീവനക്കാര്‍ക്ക് കൂടി ലഭ്യമാകും.
ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ്സ് (പിഎല്‍ഐ) സ്കീം അവതരിപ്പിച്ചതായും ഐബിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പിഐഎല്‍ നിലവില്‍ വരുമെന്ന് ഐബിഐ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വ്യക്തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇന്‍സെന്റീവുകള്‍ നല്‍കുന്നത്. സ്വകാര്യ / വിദേശ ബാങ്കുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിഎല്‍ഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.