മസ്കത്ത്: ഒമാനില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1310 ആയി. ഇതില്‍ 982 പേരും സ്വദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 363 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 118503 പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 287 പേര് കൂടി രോഗമുക്തി നേടി. 108968 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് 26 പേരെ കൂടി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 337 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 140 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.