കൊച്ചി:ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഓഹരിയാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പ്രൈവറ്റ് പ്ലെയ്സ്മെന്റ് വഴി 1200 കോടി രൂപ സമാഹരിച്ചു. ക്രിസില്‍ എഎഎ സ്റ്റേബിള്‍, ഐസിആര്‍എ എഎഎ(സ്റ്റേബിള്‍) റേറ്റിങുകള്‍ ഉള്ള എന്‍സിഡികള്‍ വഴിയായിരുന്നു സമാഹരണം. കടപത്രങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റിലും ലിസ്റ്റു ചെയ്യും.
6.85 ശതമാനം കൂപ്പണ്‍ നിരക്കും പത്തു വര്‍ഷ കാലാവധിയുമുള്ള ഇവ അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വിളിക്കാനുള്ള അവസരവുമുണ്ട്. എന്‍സിഡി വഴിയുള്ള തങ്ങളുടെ ആദ്യ നീക്കത്തിനു ലഭിച്ച പ്രതികരണം മികച്ചതായിരുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന് ചൂണ്ടിക്കാട്ടി. ഭാവിയിലെ ബിസിനസ് വളര്‍ച്ചയ്ക്കായി ഇതുപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.