സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് പവന് 320 രൂപകൂടിയത്. ഇതോടെ പവന്റെ വില 38,720 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 4840 രൂപയാണ്.
ഇന്നലെയും പവന് 320 രൂപകൂടിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 1,951.45 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ ബാധിച്ചു