സിംഗപ്പൂർ: ഇന്ത്യയ്ക്ക് പിന്നാലെ കറൻസി നിരോധനത്തിൽ സുപ്രധാന തീരുമാനങ്ങളുമായി സിംഗപ്പൂർ സർക്കാർ. രാജ്യത്ത് ഇനി മുതൽ 1000ത്തിന്റെ കറൻസി അച്ചടിക്കേണ്ടെന്ന നിർണായക തീരുമാനമാണ് സിംഗപ്പൂർ എടുത്തിരിക്കുന്നത്.. 2021 ജനുവരി ഒന്നു മുതൽ 1000 ഡോളർ കറൻസി സിംഗപ്പൂരിൽ അച്ചടിക്കില്ല.
ഭീകരവാദം ചെറുക്കുക, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിന് വേണ്ടിയാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചത്. കൂടാതെ ഈ വർഷം അവസാനം വരെ 1000 ഡോളർ വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിൽ വിപണിയിലുള്ള 1000 ഡോളർ നോട്ടുകൾക്ക് നിരോധനം ഉണ്ടാവില്ല. അത് നിയമവിധേയമായി നിലനിൽക്കും.
നേരത്തെ യൂറോപ്യൻ അധികൃതരും 500 യൂറോ നോട്ടുകളുടെ അച്ചടി നിരോധിച്ചിരുന്നു. മിക്ക സർക്കാരുകളും ഡിജിറ്റൽ പേയ്മെന്റുകളെയാണ് ഈ കാലഘട്ടത്തിൽ പ്രോത്സാഹിപ്പിക്കുന്നത്.